തുടർ സമരവുമായി കർഷക സംഘടനകൾ; പാർലമെന്റിലേക്ക് കാൽനട ജാഥ

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ തലസ്‌ഥാന നഗരിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരത്തിനോട് കേന്ദ്രസർക്കാർ നിഷേധാത്‌മക സമീപനം തുടരുന്ന സാഹചര്യത്തിൽ തുടർ സമരവുമായി കർഷകർ. ഡെൽഹിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് നിലവിൽ കർഷക സംഘടനകൾ.

മെയ് ആദ്യവാരമാണ് കർഷക സംഘടനകൾ പാർലമെന്റിലേക്ക് കാൽനടയായി മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംയുക്‌ത കിസാൻ മോർച്ചയാണ് നിലപാട് എടുത്തിരിക്കുന്നത്. ഡെൽഹിയുടെ അതിർത്തികളിൽ നിന്നും കർഷകർ കാൽനട മാർച്ച് ആരംഭിക്കും.

ഒപ്പം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ഏപ്രിൽ 10ന് കെഎംപി അതിവേഗപാത 24 മണിക്കൂർ ഉപരോധിക്കുമെന്നും സംഘടനകൾ സംയുക്‌തമായി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also : മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന പേടി; ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE