ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഡയറക്‌ടർ ബോര്‍ഡ് അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നു

By News Desk, Malabar News
Fashion Gold Scam; Raid on the house of MC Kamaruddin and Pookoya Thangal
Ajwa Travels

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് ഡയറക്‌ടർ ബോര്‍ഡ് അംഗം അഷറഫിനെ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു. മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ഉള്‍പ്പെട്ട കേസില്‍ ഇതാദ്യമായാണ് ഒരാളെ ഇഡി ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെ ഒമ്പത് മണിയോട് കൂടിയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ അഷറഫ് കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് എത്തിയത്. അഷ്‌റഫിനെ ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഒന്നരമാസം മുന്‍പ് ഇഡി കാസര്‍ഗോഡ് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളാണ് സംഘം അന്വേഷിക്കുന്നത്. കോടതി അനുമതിയോടെ എംസി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യാനും ഇഡി ഒരുങ്ങുന്നുണ്ട്.

കേസില്‍ 22 പേര്‍ക്ക് ഇഡി നേരത്ത നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മാനേജിങ് ഡയറക്‌ടർ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ പലരും നോട്ടീസ് കൈപ്പറ്റാതെ തിരിച്ചയച്ചിരുന്നു. ഇവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയേക്കും.

Read Also: മായിന്‍ ഹാജിക്കെതിരായ അന്വേഷണം; സമസ്‌ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE