പാലക്കാട് നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

By Trainee Reporter, Malabar News
Ajwa Travels

പാലക്കാട്: നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറി ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ചില അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ഇന്ന് രാവിലെ പൂട്ടിയിട്ടിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് കയറാനുള്ള യുഡിഎഫ് അംഗങ്ങളുടെ ശ്രമം ബിജെപി അംഗങ്ങൾ തടയുകയായിരുന്നു. തുടർന്നാണ് കയ്യാങ്കളിയിൽ എത്തിയത്. സംഘർഷത്തിനിടെ ചില അംഗങ്ങൾക്ക് പരിക്ക് പറ്റിയതോടെ പോലീസ് സ്‌ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.

ബിജെപിയുടെ ഭരണ പരാജയം ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ സമരം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറി യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒഴിവാക്കിയതെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. അതേസമയം, പ്രതിപക്ഷത്തിന് പ്രത്യേക മുറി ആവശ്യമില്ലെന്നും വേണമെങ്കിൽ മറ്റൊരിടത്ത് മുറി അനുവദിക്കാമെന്നുമാണ് ബിജെപിയുടെ നിലപാട്.

Read Also: നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE