കഞ്ചാവ് വേട്ട; തൃശൂരിൽ 200 കിലോ കഞ്ചാവുമായി 5 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Ganja Seized In Thrissur
Ajwa Travels

തൃശൂർ : ജില്ലയിലെ കൊരട്ടി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. ദേശീയപാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 200 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതിനെ തുടർന്ന് 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

ലാലൂർ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂർ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കാറിലും ലോറിയിലുമായാണ് ഇവർ 200 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തുടർന്ന് പോലീസ് ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായാണ് കേരളത്തിലേക്ക് ഇവർ കഞ്ചാവ് കടത്തിയതെന്ന് പോലീസ് വ്യക്‌തമാക്കി. വിശാഖപട്ടണത്ത് നിന്നും തമിഴ്‌നാട് വഴിയാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്. നിലവിൽ അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : നീലചിത്ര നിർമാണം; കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവിനും പങ്കെന്ന് ശിൽപാ ഷെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE