നാഗോൺ: അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം. എസ്ഐ സമുജ്ജൽ കകോടിയും കോൺസ്റ്റബിൾ രാജീബ് ബൊർദൊലോയിയും ആണ് മരണപ്പെട്ടത്.
സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്ച അർധ രാത്രിയോടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. തിങ്കളാഴ്ച ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചു.
കാംപൂർ പോലീസ് സ്റ്റേഷനിലെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച അർധ രാത്രി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; സുനിത് നാരായണന്റെ മുൻകൂർ ജാമ്യഹരജി കോടതിയിൽ