കാസർഗോഡ്: ചുള്ളിക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ട്രസ്‌റ്റിന് കീഴിലെ ചുള്ളിക്കരയിലുള്ള സ്‌ഥാപനത്തിൽ പഠിക്കുന്ന 21 വിദ്യാർഥികൾക്കാണ് പനിയും ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവർ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
ആതിര (18), അഭിരാമി (26), ഡിൽന (18), ശ്രീജിത്ത് (19), ഗോകുൽ (18), അഭിനവ് (17), അനുശ്രീ (18) എന്നിവരാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഹോസ്‌പിറ്റാലിറ്റി ആൻഡ് ടൂറിസം കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, നിലവിലുള്ള പാചകക്കാരെ മാറ്റി പുതിയ പാചകക്കാർ ഭക്ഷണത്തിന് കാരാർ നൽകിയിരുന്നു. അവർ നൽകിയ ഭക്ഷണമാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇവർ കഴിച്ച ഭക്ഷണം പരിശോധനക്ക് അയച്ചിട്ടുണ്ട്.
Most Read: വായു മലിനീകരണം; സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും