ചർമത്തെ സുന്ദരമാക്കും ഈ‌ ഭക്ഷണങ്ങൾ

By News Bureau, Malabar News
face-beauty

ചർമ സംരക്ഷണത്തിന് പല വഴികളും തേടുന്നവരാണ് നാം. വിപണിയിൽ ലഭ്യമായ പല ഉൽപന്നങ്ങളും വാങ്ങി പരീക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചർമ സംരക്ഷണത്തിൽ പ്രധാനമാണെന്ന് പഠനങ്ങൾ പറയുന്നു.

മൃദുവായതും തിളങ്ങുന്നതുമായ ചർമം സ്വന്തമാക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.

അവോക്കാഡോ

ചർമത്തെ മൃദുവാക്കാൻ സഹായിക്കുന്ന ഒന്നാണ് ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളാൽ നിറഞ്ഞ അവോക്കാഡോ. ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും, അധിക എണ്ണ നീക്കം ചെയ്യാനും ഇവയ്‌ക്ക് കഴിയും.

ഓറഞ്ച്

ഓറഞ്ചിന്റെ തൊലിയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തൊലിയിൽ ആന്റി മൈക്രോബയൽ, ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പതിവായി ഫേസ് പാക്കുകളിൽ ഉപയോഗിക്കുന്നത് തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമം നൽകും. കൂടാതെ ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

മത്തങ്ങ

ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (എ, സി), ധാതുക്കൾ എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സിങ്കും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമകോശങ്ങളുടെ നിർമാണത്തിന് പ്രധാനമാണ്. എണ്ണ ഉൽപാദനം നിയന്ത്രിക്കാനും ചർമത്തിന്റെ നിറം മെച്ചപ്പെടുത്താനും തുറന്ന സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നത് കുറക്കാനും ഇവ സഹായകരമാണ്.

തക്കാളി

ധാരാളം ധാതുക്കളും വിറ്റാമിൻ എ, കെ, വിറ്റാമിൻ സി എന്നിവ ഉൾപ്പടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും തക്കാളിയിൽ നിറഞ്ഞിരിക്കുന്നു. തക്കാളിയിൽ അസിഡിറ്റി ഉള്ളതിനാൽ മുഖക്കുരു തടയും. ഇത് പ്രകൃതിദത്ത സൺസ്‌ക്രീൻ ആയും പ്രവർത്തിക്കുന്നു.

tomato-skin care

സ്‌ട്രോബെറി

ചർമത്തിലെ മൃതകോശങ്ങളെ അകറ്റാൻ ആൽഫ ഹൈഡ്രോക്‌സിൽ ആസിഡാൽ സമ്പന്നമായ സ്‌ട്രോബെറി സഹായിക്കുന്നു. സ്‌ട്രോബെറി കൊളാജൻ ഉൽപാദനം വർധിപ്പിക്കുന്നു. വിറ്റാമിൻ സിയുടെ സാന്നിധ്യം മൂലം നേർത്ത വരകളും ചുളിവുകളും കുറക്കുന്നു.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: കടുവ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ? വ്യക്‌തമാക്കി പൃഥ്വിരാജ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE