‘കടുവ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ? വ്യക്‌തമാക്കി പൃഥ്വിരാജ്

By Film Desk, Malabar News
prithviraj
Ajwa Travels

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. ഒരിടവേളക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങി വരവ് അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് ‘കടുവ’.

ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് തന്നെ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. ചിത്രത്തിൽ അത്തരമൊരു അതിഥി വേഷമില്ലെന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിനിമയില്‍ അത്തരത്തിലൊരു അതിഥിവേഷമില്ല. കടുവയിലെ നടന്‍, സിനിമയുടെ നിര്‍മാതാവ്, അതിനെല്ലാമുപരി ഒരു സിനിമാപ്രേമി എന്നനിലയില്‍ ഈ സിനിമ വിജയിച്ചു കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം, മാസ് ആക്ഷന്‍ എന്റര്‍ടെയിനറുകള്‍ വീണ്ടും നിര്‍മിക്കാന്‍ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും; പൃഥ്വിരാജ് വ്യക്‌തമാക്കി.

വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്. വലിയ കാന്‍വാസില്‍ ഒരുക്കിയ സിനിമയുടെ ഷൂട്ടിംഗ് പാലാ, ഈരാറ്റുപേട്ട, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളിലാണ് കൂടുതലായും നടന്നത്.

ജൂൺ 30നാണ് ചിത്രത്തിന്റെ റിലീസ്. നേരത്തെ ഓണം റിലീസ് ആയി ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും റിലീസ് നേരത്തെ ആക്കുകയായിരുന്നു.

Most Read: വിജയ് ബാബു എഎംഎംഎ ജനറൽ ബോഡി യോ​ഗത്തിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE