ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു

By Staff Reporter, Malabar News
madhav-singh-solanki
മാ​ധ​വ് സിം​ഗ് സോ​ള​ങ്കി
Ajwa Travels

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസായിരുന്നു. ഗാന്ധി നഗറിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പത്രപ്രവര്‍ത്തകനായും മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിവി നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിപദവും അലങ്കരിച്ചിരുന്നു.

1957-60 കാലഘട്ടത്തില്‍ ബോംബെ നിയമസഭയിലും 1960-68 വരെ ഗുജറാത്ത് നിയമസഭയിലും അംഗമായിരുന്നു സോളങ്കി. 1976ലാണ് അദ്ദേഹം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 1988 മുതല്‍ 1994 വരെ അദ്ദേഹം രാജ്യസഭയില്‍ അംഗമായിരുന്നു. ഈ കാലയളവില്‍ കേന്ദ്ര ആസൂത്രണ മന്ത്രിയായും (1988-89), വിദേശകാര്യ മന്ത്രിയായും(1991) പ്രവർത്തിച്ചു.

Read Also: മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു

1994ല്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് തവണ ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. മകന്‍ ഭരഥ്‌സിംഗ് സോളങ്കിയും മുന്‍ കേന്ദ്രമന്ത്രിയാണ്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും സോളങ്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read Also: പക്ഷിപ്പനി; സര്‍ക്കാരിന്റെ നഷ്‌ടപരിഹാര തുക പര്യാപ്‌തമല്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE