പാലക്കാട് : ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ മുതൽ സംസ്‌ഥാനത്ത് ബിവറേജുകൾ തുറന്നിരുന്നു. തുടർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ ബിവറേജുകളിലൂടെ വിറ്റഴിച്ചത് 4 കോടിയുടെ മദ്യം. സാധാരണയുള്ള വിറ്റുവരവിനേക്കാൾ മൂന്ന് ഇരട്ടിയാണ് ഇന്നലത്തെ വിറ്റുവരവെന്ന് അധികൃതർ വ്യക്‌തമാക്കി.
ജില്ലയിലെ 25 ബാറുകളും 5 ബിയർ പാർലറുകളും വഴി ഏതാണ്ട് 1.75 കോടി രൂപയുടെ മദ്യം വിറ്റു. അതേസമയം ടിപിആർ 20 ശതമാനത്തിന് മുകളിൽ തുടരുന്ന പ്രദേശങ്ങളിലെ ബാറുകളും ബിയർ പാർലറുകളും തുറന്നില്ല. ഇത്തരത്തിൽ 13 ബാറുകളും 20 ബിയർ പാർലറുകളുമാണ് അടഞ്ഞു കിടന്നത്.
മിക്ക സ്‌ഥലങ്ങളിലും മദ്യം വാങ്ങാൻ എത്തിയ ആളുകളുടെ നിര കിലോമീറ്ററുകളോളം നീണ്ടിരുന്നു. ചില സ്‌ഥലങ്ങളിൽ പോലീസ് ലാത്തി വീശിയാണ് തിരക്ക് ഒഴിവാക്കിയത്.
Read also : വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു