പ്ളസ് ടു പിള്ളേരുടെ കഥ പറയുന്ന ‘ഫോർ’; ട്രെയ്‌ലർ പുറത്തിറങ്ങി

By Staff Reporter, Malabar News
Four movie
Ajwa Travels

സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ‘ഫോര്‍’ എന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്ത്. ‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പെെ, ‘മങ്കിപെന്‍’ ഫെയിം ഗൗരവ് മേനോന്‍, ‘നൂറ്റിയൊന്ന് ചോദ്യങ്ങള്‍’ ഫെയിം മിനോന്‍ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കളായ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, അജു വര്‍ഗീസ്, സിദ്ദിഖ്, നിഖില വിമൽ തുടങ്ങിയവരാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തങ്ങളുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തത്‌.

ബ്ളൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്‌ണന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു, ഗോപികാ രമേശ്, സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ, അലന്‍സിയര്‍, സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു, ഷൈനി സാറ തുടങ്ങിയവരും വേഷമിടുന്നു.

വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൂരജ് ഇഎസ് ആണ്. ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

Four new movie

ചിത്രത്തിന്റെ മറ്റ് അണിയറക്കാർ: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രോജക്‌ട് ഡിസെെനര്‍- റഷീദ് പുതുനഗരം, കല- ആഷിഖ് എസ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്‍ത്രാലാങ്കാരം- ധന്യ ബാലകൃഷ്‌ണന്‍, സ്‌റ്റില്‍സ്- സിബി ചീരാന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍.

Most Read: ക്യാൻസർ രോഗിയായ സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷിത്തീറ്റ വിറ്റ് 10 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE