മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

By Trainee Reporter, Malabar News
pocso cases in kerala
Rep.Image
Ajwa Travels

മലപ്പുറം: മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. പ്രതി മധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുഷ്‌വ എന്ന ബണ്ടി (30) പോലീസ് കസ്‌റ്റഡിയിലാണ്. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനഃസാക്ഷികൾക്ക് മുമ്പിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്.

ഇന്നലെ വൈകിട്ട് ചേളാരിയിലാണ് സംഭവം നടന്നത്. ഇതര സംസ്‌ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസസ്‌ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.

ഉടൻ തന്നെ മാതാപിതാക്കൾ തിരൂരങ്ങാടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്‌ഥാന തൊഴിലാളികളാണ്. കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Most Read: ഗ്യാന്‍വാപി മസ്‌ജിദ്; സർവേ ആരംഭിച്ചു- പള്ളിക്കമ്മിറ്റിയുടെ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE