തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോൾ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ 105.78 ഡീസൽ 99.08. കോഴിക്കോട് പെട്രോൾ വില 104.17 രൂപയും ഡീസൽ 97.41 രൂപയുമായി.
Also Read: ആരും വിശന്നിരിക്കരുത്; ’10 രൂപയ്ക്ക് ഊണ്’ പദ്ധതിയുമായി കൊച്ചി കോർപറേഷൻ