ഇന്ധനവില കേരളത്തേക്കാൾ കുറവ്; തലപ്പാടിയിലെ പമ്പിൽ വൻ തിരക്ക്

By News Desk, Malabar News
fuel price hike
Ajwa Travels

തലപ്പാടി: ഇന്ധനവില കേരളത്തേക്കാൾ കുറവായതിനാൽ തലപ്പാടി അതിർത്തിയിലെ കർണാടകയുടെ ഭാഗത്തുള്ള പെട്രോൾ പമ്പിൽ വൻ തിരക്ക്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് എട്ട് രൂപയും കേരളത്തേക്കാൾ കുറവാണിവിടെ. പമ്പ് കർണാടകയുടെ ആണെങ്കിലും ഇവിടെ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.

ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് വിലക്കുറവ് കാരണം ഈ പമ്പിലേക്ക് എത്തുന്നത്. നൂറിനും നൂറ്റൻപത്തിനും ഇന്ധനമാടിക്കുന്ന ഇരുചക്ര വാഹനങ്ങളേക്കാൾ ഫുൾ ടാങ്ക് അടിക്കുന്ന ബസുകൾക്കും ഓട്ടോകൾക്കുമാണ് പ്രയോജനമേറെ.

കാസർഗോഡ് പെട്രോളിന് 105 രൂപയാണ് വില, തലപ്പാടിയിൽ 99 രൂപയും. ഡീസലിന് 92 രൂപയുള്ളപ്പോൾ ഇവിടെ 84 രൂപ മതി. ബിജെപി ഭരിക്കുന്ന കർണാടകയുടെ നികുതിയിളവ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഉപഭോക്‌താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Also Read: ദത്ത് വിവാദം; റിപ്പോർട് തേടി വീണ്ടും വനിതാ കമ്മീഷന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE