ദത്ത് വിവാദം; റിപ്പോർട് തേടി വീണ്ടും വനിതാ കമ്മീഷന്റെ കത്ത്

By Web Desk, Malabar News
The Women's Commission-wcc
Ajwa Travels

തിരുവനന്തപുരം: അമ്മ അറിയാത കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വീണ്ടും കത്ത് നൽകി വനിതാ കമ്മീഷൻ. വിശദമായ റിപ്പോർട് നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ്, ശിശുക്ഷേമ സമിതി, വനിതാ ശിശു വികസന വകുപ്പ് എന്നിവർക്കാണ് കത്ത് നൽകിയത്.

കേസ് പരിഗണിച്ച ഇന്ന് റിപ്പോർട് ഹാജാരാക്കത്തത് കണക്കിലെടുത്താണ് വീണ്ടും റിപ്പോർട് തേടിയത്. ഇതിനിടെ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മിഷൻ എതിര്‍ കക്ഷികള്‍ക്ക് നിർദേശം നല്‍കി. നാളെ ഉച്ചയ്‌ക്ക്‌ മൂന്ന് മണിക്ക് മുമ്പായി രേഖകൾ കമ്മീഷൻ ആസ്‌ഥാനത്ത് ഹാജരാക്കണമെന്നാണ് എതിർ കക്ഷിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നൽകിയിരിക്കുന്ന നിർദേശം.

അതേസമയം കേസിൽ അനുപമയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ പരിഗണനയിലുള്ള വിഷയമായതിനാൽ കമ്മീഷൻ മുൻപാകെ ഹാജരാകാനാകില്ലെന്ന് എതി‍ർ കക്ഷികൾ രേഖാമൂലം വനിതാ കമ്മീഷനെ അറിയിച്ചിരുന്നു.

Also Read: ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE