‘ഈ മാതളത്തിന് അൽപം രക്‌തം കൊടുക്കൂ’; ട്വിറ്ററിൽ വൈറലായി ഒരു മാതളം

By Desk Reporter, Malabar News
Pomegranate

പോഷകമൂല്യങ്ങൾ ധാരാളം ഉള്ളതുകൊണ്ടും രുചികരമായതു കൊണ്ടും മാതളം ഏവർക്കും ഇഷ്‌ടപ്പെട്ട പഴമാണ്. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് വര്‍ധിപ്പിക്കാനാണ് പ്രധാനമായും മാതളം സഹായിക്കുന്നത്.

സാധാരണ ചുവന്ന നിറത്തിലുള്ള മാതളമാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. തൊലിയും അകത്തെ മുത്തുമണികൾ പോലുള്ള പഴവുമെല്ലാം ചുവന്നിരിക്കും. ചില സമയങ്ങളില്‍ നിറം അല്‍പം മങ്ങിയും ഇരിക്കാറുണ്ട്. എന്നാല്‍ മുഴുവനായി വെളുത്ത നിറത്തിലുള്ള മാതളം കണ്ടിട്ടുണ്ടോ?

മുഴുവനായി വെളുത്തിരിക്കുന്ന ഒരു മാതളമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. മാതളത്തിന്റെ നിറവ്യത്യാസത്തേക്കാൾ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് മിക്കവരെയും ആകര്‍ഷിച്ചത്.

‘ഇതെന്ത് മാതളമാണ്, ഇതിന് തന്നെ രക്‌തം ആവശ്യമാണ്’ എന്നാണ് വെളുത്ത മാതളത്തെ കുറിച്ച് വന്ന ട്വീറ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഇതോടെ വലിയ രീതിയിൽ ചിത്രം പ്രചരിച്ചു.

ഇതിനിടെ ചിലർ രസകരമായ കമന്റുകൾ നൽകുകയും ചിത്രം പങ്കുവെക്കുകയും ചെയ്‌തപ്പോൾ മറ്റുചിലർ വെളുത്ത മാതളം ഉണ്ടെന്നും അവയുടെ പ്രത്യേകതകളെ കുറിച്ച് സംസാരിച്ചും രംഗത്തെത്തി.

വെള്ള നിറത്തിലുള്ള മാതളങ്ങൾ ഗൾഫ് നാടുകളിലും മറ്റും സാധാരണയായി കണ്ടുവരുന്നുണ്ട്. എന്നാൽ, ട്വിറ്ററിൽ പ്രസ്‌തുത പോസ്‌റ്റിട്ട വ്യക്‌തിക്ക്‌ ഇക്കാര്യത്തെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ഇതിൽ അൽഭുതം തോന്നുന്നതെന്നും ചിലർ കമന്റ് ചെയ്‌തു.

 

Most Read:  28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE