തലവേദന മാറ്റാന്‍ ആള്‍ദൈവം തലയ്‌ക്കടിച്ചു; യുവതിക്ക് ദാരുണാന്ത്യം

By Desk Reporter, Malabar News
Body of a young man in a textile shop godown; Tortured before death
Representational Image
Ajwa Travels

ബെംഗളൂരു: തലവേദന മാറാൻ ആള്‍ദൈവത്തിനടുത്ത് ‘ചികിൽസ’ക്കെത്തിയ യുവതി മർദ്ദനമേറ്റ് മരിച്ചു. തലവേദന മാറാനാണെന്നു പറഞ്ഞ് ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്.

കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്. സംഭവത്തിന് പിന്നാലെ ആള്‍ദൈവമായ മനു എന്ന 42കാരന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ ശ്രാവണബലഗോള പോലീസ് കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തു.

പാര്‍വതിയുടെ മകള്‍ പോലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി പാര്‍വതിക്ക് വിട്ടുമാറാത്ത തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിൽസ തേടിയെങ്കിലും തലവേദന മാറിയില്ല. പരിശോധനയില്‍ യുവതിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്‌ടർമാര്‍ അറിയിച്ചു.

തുടര്‍ന്നാണ് പാര്‍വതിയും ഭര്‍ത്താവ് ജയചന്ദ്രനും ആള്‍ദൈവത്തെ സമീപിച്ചത്. പാര്‍വതിയുടെ ബന്ധുവായ യുവതിയാണ് ആള്‍ദൈവം തലവേദന മാറ്റുമെന്ന് പറഞ്ഞ് അവിടെ പോകാന്‍ നിർദ്ദേശിച്ചത്. ആദ്യദിനം ആള്‍ദൈവം ഇവര്‍ക്ക് നാരങ്ങ നല്‍കി അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്‌ച പാര്‍വതിയും ബന്ധുക്കളും വീണ്ടുമെത്തി.

തലവേദന മാറാനാണെന്ന് പറഞ്ഞ് ആള്‍ദൈവം പാര്‍വതിയുടെ തലയിലും ശരീരത്തിലും വടികൊണ്ട് മർദ്ദിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളോടൊപ്പമാണ് പാര്‍വതിയും ഭര്‍ത്താവും താമസിച്ചിരുന്നത്.

Most Read:  ലഖിംപൂർ ഖേരി: നടന്നത് ആസൂത്രിത ​ഗൂഢാലോചന; ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE