കണ്ണൂർ: പച്ചക്കറി, ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തക്കാളി വില വർധിക്കുന്ന സാഹചര്യത്തിൽ തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ടിട്ട് പൂട്ടിയാണ് ഇന്ന് പ്രതിഷേധിച്ചത്. റജിൽ ചന്ദ്രൻ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും സർക്കാർ നേരിട്ട് പച്ചക്കറി എത്തിച്ചതോടെ ഹോർട്ടികോർപ് വിൽപന കേന്ദ്രങ്ങളിൽ പച്ചക്കറി വില കുറഞ്ഞു. തിരുവനന്തപുരത്ത് 68, കോഴിക്കോട് 50 രൂപയുമാണ് തക്കാളിക്ക് ഇന്നത്തെ വില. പൊതുവിപണിയിലെ താക്കളിക്ക് വില കുറഞ്ഞുവരുന്നുണ്ട്. തക്കാളി വില 120 രൂപ വരെ എത്തിയ സാഹചര്യത്തിലായിരുന്നു സർക്കാരിന്റെ ഇടപെടൽ. മൈസൂരുവിൽ നിന്നും തിരുനെൽവേലിയിൽ നിന്നുമായി ഹോർട്ടികോർപ് കഴിഞ്ഞ ദിവസം കൂടുതൽ തക്കാളി എത്തിച്ചിരുന്നു.
Most Read: മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു