കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 46 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

By Desk Reporter, Malabar News
Malabar-News_Karipur-Airport
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 46 ലക്ഷം രൂപ വിലവരുന്ന 937.30 ഗ്രാം സ്വര്‍ണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി.

ഇന്നലെ രാത്രി 11 മണിക്ക് ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍ എത്തിയ തിരൂരങ്ങാടി സ്വദേശിയുടെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎ കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സുധീര്‍, ഐസക് വര്‍ഗീസ്, പൗലോസ് വിജെ, സബീഷ് സിപി, ഇന്‍സ്‌പെക്‌ടർമാരായ സുമന്‍ ഗോദരാ, റഹീസ് എന്‍, പ്രേം പ്രകാശ് മീണ, ചേതന്‍ ഗുപ്‌ത, ഹെഡ് ഹല്‍ദാറായ ചന്ദ്രന്‍ കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Malabar News:  ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE