കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി; രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
karipur
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മണ്ണാർക്കാട് സ്വദേശി രമേശ് (26), രമേശിൽ നിന്ന് സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശി അബ്‌ദുറഹ്‌മാൻ (40) എന്നിവരെ പോലീസ് പിടികൂടി. തുടരന്വേഷണത്തിനായി പ്രതികളെ കസ്‌റ്റംസിന് കൈമാറിയതായി പോലീസ് അറിയിച്ചു.

മസ്‌കത്തിൽ നിന്ന് ഇന്നലെ പുലർച്ച 4.10ന് വിമാനമിറങ്ങിയ രമേശ് പരിശോധനകൾ കഴിഞ്ഞു വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കോഴിക്കോട് സ്വദേശികളോടൊപ്പം വാഹനത്തിൽ പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശികളിൽ ഒരാൾ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. വാഹനം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിലെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് കാപ്‌സ്യൂൾ ആണ് കണ്ടെത്തിയത്. ഇതിന് 50 ലക്ഷത്തിലേറെ വില കണക്കാക്കുന്നു. സ്വർണക്കടത്ത് സംബന്ധിച്ച് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചതിനാൽ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്. അതേസമയം ഇന്നലെ സ്വർണം പൂശിയ പാന്റ്സ് ധരിച്ചു കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വർണവും രണ്ട് യാത്രക്കാരിൽ നിന്ന് കണ്ടെത്തിയിരുന്നു.

Most Read: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായി; ഒറ്റപ്പെട്ട മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE