സർക്കാർ പ്രചാരണം; സ്വകാര്യ കമ്പനിയുമായി 1.53 കോടിയുടെ കരാർ; വിവാദമാക്കി പ്രതിപക്ഷം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന പരിപാടികളെ കുറിച്ചുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണത്തിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേദിവസം തന്നെയാണ് തിരക്കിട്ട് സർക്കാർ ഉത്തരവ് ഇറക്കിയത്.

ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ഒരു കോടി അൻപത്തി മൂന്ന് ലക്ഷം രൂപയുടെ കരാറാണ് പിആർഡി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്‌റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കാനാണ് സ്വകാര്യ ഏജൻസികളെ രംഗത്തിറക്കിയത്. മന്ത്രിസഭ നേരത്തെ ഇതിന് അനുവാദം നൽകിയിരുന്നു.

ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് വകുപ്പിനെയും സിഡിറ്റിനെയും സഹായിക്കാനാണ് ദേശീയ തലത്തിൽ പ്രവർത്തി പരിചയമുള്ള ഏജൻസിയെ കൊണ്ടുവന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ, പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത് എന്തിനാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ഉത്തരവ് ഇറങ്ങിയാലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ പദ്ധതികളെ കുറിച്ചുള്ള പ്രചാരണം നിയമ വിരുദ്ധമാണ്. എന്നാൽ, നിയമം കാറ്റിൽ പറത്തി സർക്കാരിന്റെ പണം ഉപയോഗിച്ച് പ്രചാരണത്തിന് ഒരുങ്ങുകയാണ് ഭരണപക്ഷം എന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Also Read: ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE