ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്‌സിനും നൽകണം; കേന്ദ്രം

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇക്കാര്യത്തിൽ അനുമതി തേടി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചു.

നിലവിൽ രാജ്യത്ത് പ്രധാനമായും വിതരണം ചെയ്യുന്നത് കോവിഷീൽഡ്‌, കൊവാക്‌സിൻ എന്നീ വാക്‌സിനുകളാണ്. ഇതിൽ കോവിഷീൽഡിന് ലോകാരോഗ്യ സംഘടന ഇതിനോടകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്‌സിനും അംഗീകാരം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ നിരവധി രാജ്യങ്ങളിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ഇത്തരം രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് തടസങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊവാക്‌സിന് അംഗീകാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്രം ലോകാരോഗ്യ സംഘടനയെ സമീപിച്ചിരിക്കുന്നത്.

Read also : വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ ബോംബേറ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE