കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തർക്ക് വിലക്ക്

By Staff Reporter, Malabar News
guruvayur temple-covid
Ajwa Travels

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്‌തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്‌തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

അതേസമയം പ്രതിദിനം 80 വിവാഹങ്ങള്‍ നടത്താൻ അനുമതിയുണ്ട്. വിവാഹ സംഘത്തില്‍ പത്ത് പേര്‍ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. വാഹനപൂജ നടത്താനും അനുമതിയുണ്ട്.

കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനും അനുമതി നല്‍കിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകള്‍ നടത്തുക.

ഇത്തവണ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകളാണ് എത്തുക. എന്നാൽ ആനയൂട്ട് കാണാന്‍ ആളുകള്‍ക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര ഭാരവാഹികള്‍ക്കും ആന പാപ്പാൻമാര്‍ക്കും മാത്രമാകും പ്രവേശനം. കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടിൽ പങ്കെടുത്തത്.

Most Read: ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE