മുംബൈ: വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ വാട്‍സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ബന്ധുക്കൾ ഉൾപ്പടെയുള്ള വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ഭാര്യയുടെ നഗ്‌ന ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചതായാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി ഇയാള്‍ തന്നെയാണ് അടുത്ത ബന്ധുക്കളെ ഉള്‍പ്പെടുത്തി വാട്‍സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്.
മുംബൈ സ്വദേശിനിയായ വനിത കോൺസ്‌റ്റബിളും, പൂനെ സ്വദേശിയായ പ്രതിയും തമ്മിൽ കഴിഞ്ഞ 2017ലാണ് വിവാഹിതരായത്. വിവാഹ ശേഷം യുവതി ജോലി ആവശ്യത്തിനായി മുംബൈയിൽ തിരികെ എത്തുകയും ചെയ്‌തു. തുടർന്ന് ഇവർക്കുണ്ടായ കുഞ്ഞിനെ പൂനെയിൽ തനിക്കൊപ്പം നിർത്താൻ പ്രതി നിർബന്ധം പിടിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് കുഞ്ഞിനെ മുംബൈയിലേക്ക് കൊണ്ട് വന്നത് പ്രതിക്ക് വൈരാഗ്യമുണ്ടാകാൻ കാരണമായിട്ടുണ്ട്.
അതിന് പിന്നാലെയാണ് ഭർത്താവിനെ വിശ്വാസത്തിലെടുത്ത് യുവതി അയച്ച നഗ്‌ന ചിത്രങ്ങൾ വാട്‍സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചത്. മാര്‍ച്ച് 11ആം തീയതി ഡ്യൂട്ടിയിലിരിക്കെയാണ് വനിതാ കോണ്‍സ്‌റ്റബിള്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നതായി തിരിച്ചറിഞ്ഞത്. സ്‍ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമങ്ങൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.
Read also: വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി