‘ഹെവൻ’; സുരാജ് വീണ്ടും പോലീസ് വേഷത്തിൽ, ടീസർ പുറത്ത്

By Film Desk, Malabar News
Ajwa Travels

സുരാജ് വെഞ്ഞാറമൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ‘ഹെവൻ’ എന്ന ചിത്രത്തിലാണ് സുരാജ് കേന്ദ്ര കഥാപാത്രമായ പോലീസ് ഉദ്യോഗസ്‌ഥനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

ചിത്രം ത്രില്ലർ സ്വഭാവമുള്ളതാണ് എന്ന് വ്യക്‌തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ട ടീസർ. ജൂണ്‍ മാസത്തില്‍ ചിത്രം തിയേറ്ററുകളിൽ എത്തും.

കട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്‌ണൻ, ടിആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്‌മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്‌മി ബോബൻ, മഞ്‌ജു പത്രോസ് തുടങ്ങിയവരും അണിനിരക്കുന്നു.

വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ടോബി ജോൺ പിഎസ് ആണ്. സുബ്രഹ്‌മണ്യന്റേതാണ് തിരക്കഥ. ഗോപി സുന്ദറാണ് സംഗീത സംവിധാനം.

Most Read: കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE