ആശയ വിനിമയത്തിന് ഹിന്ദി ഇംഗ്ളീഷിന് ബദലാവണം; അമിത് ഷാ

By Staff Reporter, Malabar News
Amit Shah
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇംഗ്ളീഷിനെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ളീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം.

പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37മത് യോഗത്തിലായിരുന്നു പ്രതികരണം. രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും.

ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ യോജിച്ച സമയമാണിത്. രാജ്യത്തിന്റെ ഒരുമയ്‌ക്ക് ഈ നീക്കം വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്‌ഥാനങ്ങളിലെ പൗരൻമാര്‍ പരസ്‌പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം എന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

Read Also: കോൺഗ്രസുമായി സഹകരിക്കാൻ കഴിയുന്ന നയം വേണം; സിപിഎം ബംഗാൾ ഘടകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE