ആഭ്യന്തര വകുപ്പ് കയ്യിലില്ലേ, അന്വേഷിക്കൂ; വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

By Desk Reporter, Malabar News
MMTV _ KC venugopal Mlabar News
കെ സി വേണുഗോപാല്‍ (Image Courtesy MMTV)

തിരുവനന്തപുരം: ഇ പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ് രംഗത്ത് എത്തി. വെഞ്ഞാറംമൂട് ഇരട്ടക്കൊലപാതക കേസിനെ രാഷ്ടീയ ആയുധമാക്കാന്‍ ശ്രമിക്കുന്ന ഇ പി ജയരാജിനെ അടൂര്‍ പ്രകാശ് വെല്ലുവിളിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍ ഇല്ലാത്ത, ആഭ്യന്തര വകുപ്പ് കയ്യിലുള്ള ‘താങ്കളുടെ പോലീസ് അന്വേഷിക്കട്ടെ’. എന്നെ തെളിവുകളോടെ പ്രതി ചേര്‍ക്കട്ടെ, അതല്ലേ ചങ്കൂറ്റം. കുറെ ആയില്ലേ പലതിലും ‘പെടുത്തി’ നോക്കാന്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ അല്ലാതെ തെളിവുള്ള ഈ കാര്യമെങ്കിലും ചെയ്യൂ… ആരോപണം ഉന്നയിച്ച ഇപി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്.

പ്രതികളിലൊരാള്‍ അടൂര്‍ പ്രകാശ് എംപിയെ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്നാണ് ജയരാജ് ഉന്നയിക്കുന്ന ആരോപണം. ആരോപണം തെളിയിക്കേണ്ട ബാധ്യത അത് ഉന്നയിച്ചവര്‍ക്കാണെന്നും ആഭ്യന്തര വകുപ്പ് കയ്യിലുണ്ടല്ലോ അന്വേഷിച്ച് കണ്ടെത്തൂവെന്നും അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു.

കൊലപാതകത്തിനു സഹായം ചെയ്യല്‍ കോണ്‍ഗ്രസ്സ് സംസ്‌കാരമല്ല. അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശീലിച്ചുവന്ന കാര്യമാണ്. അതിലേക്ക് കോണ്‍ഗ്രസിനെക്കൂടി വലിച്ചിഴക്കാനാണ് ശ്രമം. ഭരണം അവരുടെ കയ്യിലാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് എന്നെ പ്രതികള്‍ വിളിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപണം ഉന്നയിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജനും പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ആനാവൂര്‍ നാഗപ്പനും ഏറ്റെടുക്കുന്നതാകും നല്ലത്’ എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

പ്രതികളിലൊരാള്‍ സിഐടിയുക്കാരനാണ്. ഇത് മറച്ചുപിടിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. ഈ പറഞ്ഞ ആരോപണവും അന്വേഷിക്കട്ടെ. ‘എന്റെ മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള ആളുകള്‍ എന്നെ വിളിക്കാറുണ്ട്. പാര്‍ട്ടിയുള്ളവരും അല്ലാത്തവരും വിളിക്കും. സിപിഎമ്മിലെ ആളുകള്‍ പോലും അവരുടെ ആവശ്യമുന്നയിച്ച് ഫോണില്‍ വിളിക്കാറുണ്ടെന്നും ഇവരൊയൊക്കെ ആധാറും പാന്‍ കാര്‍ഡും വാങ്ങിനോക്കി ഫോണ്‍ അറ്റന്‍ഡ് ചെയ്യല്‍ എനിക്കെന്നല്ല, ഈ ലോകത്തുള്ള ആര്‍ക്കും സാധ്യമായ കാര്യമല്ല എന്നും’ അദ്ദേഹം വ്യക്തമാക്കി. എന്തായാലും കേസന്വേഷണം നടക്കട്ടെ. അടൂര്‍ പ്രകാശ് പറഞ്ഞു നിറുത്തി.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE