എയര്‍ ഇന്ത്യയെ വിലക്കി ഹോങ്കോങ്ങ്

By Team Member, Malabar News
Malabarnews_airindia
Representational image
Ajwa Travels

മുംബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്ങ്. രണ്ടാഴ്ച്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നലത്തെ ഡല്‍ഹി-ഹോങ്കോങ്ങ് വിമാനവും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. വിമാനത്തിന്റെ മടക്കയാത്രയും ഉണ്ടായിരുന്നില്ല.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓഗസ്റ്റ് 14ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഹോങ്കോങ്ങ് വിമാനത്തില്‍ യാത്ര ചെയ്ത 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള കാരണം.

ഹോങ്കോങ്ങ് അധികാരികള്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മൂലം 2020
ഓഗസ്‌റ് 18ലെ, AI 310/315, ഡല്‍ഹി-ഹോങ്കോങ്ങ്-ഡല്‍ഹി വിമാനം നീട്ടിവെച്ചിരിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഒരു യാത്രക്കാരന് നല്‍കിയ മറുപടി ട്വീറ്റിലൂടെയാണ് എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയത്.ഇത് സംബന്ധിച്ചുള്ള അടുത്ത അറിയിപ്പ് ഉടനെയുണ്ടാകുമെന്നും ട്വീറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനും ട്വീറ്റില്‍ പറയുന്നു.

ഹോങ്കോങ്ങ്, വിമാനങ്ങള്‍ റദ്ദാക്കിയതോടെ നിരവധി പേരാണ് ഇന്ത്യയില്‍ കുടുങ്ങിയിരിക്കുന്നത്. വിമാനത്തിന്റെ പുതുക്കിയ സമയവും മറ്റും അറിയുന്നതിനായ് സാമൂഹികമാദ്ധ്യമങ്ങള്‍ വഴി എയര്‍ ഇന്ത്യയെ സമീപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . ഹോങ്കോങ്ങിലേക്കുള്ള യാത്രക്കാര്‍ കൂടിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഓഗസ്റ്റ് 13ന് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE