സൗദിയെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സഖ്യസേന

By News Desk, Malabar News
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ശനിയാഴ്‍ച വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട് ചെയ്‍തു.

ഭീകരാക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചു. അതേസമയം ഇന്നലെയും സൗദി അറേബ്യയിലെ റിയാദില്‍ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായി.

വെള്ളിയാഴ്‌ച രാവിലെ ആറുമണിക്ക് നടന്ന ആക്രമണത്തെ തുടര്‍ന്ന് തീപ്പിടുത്തം ഉണ്ടായെങ്കിലും ഉടന്‍ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഭീരുത്വം നിറഞ്ഞ തുടർച്ചയായുള്ള ഈ ആക്രമണത്തെ രാജ്യം ശക്‌തമായി അപലിക്കുന്നു. ഇത്തരം തീവ്രവാദ അട്ടിമറി ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളാനും അത് നടപ്പാക്കുന്നവരെ നേരിടാനും ലോക രാജ്യങ്ങളോടും സംഘടനകളോടും വീണ്ടും ആവശ്യപ്പെടുന്നെന്നും ഊര്‍ജ്‌ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

National News: ഷേവിങ് ബ്‌ളേഡ് കൊണ്ട് സിസേറിയൻ നടത്തി വ്യാജ ഡോക്‌ടർ; അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE