ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം

By Team Member, Malabar News
Ajwa Travels

കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ച് ദ്വീപ് നിവാസികൾ. ഇതിന്റെ ഭാഗമായി ജൂൺ 7ആം തീയതി 12 മണിക്കൂർ നിരാഹാര സമരം അനുഷ്‌ഠിക്കാൻ തീരുമാനിച്ചതായി സേവ് ലക്ഷദ്വീപ് ഫോറം വ്യക്‌തമാക്കി.

അതേസമയം തന്നെ പ്രതിഷേധ പരിപാടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ സബ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം തുടങ്ങാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.

ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതി ലഭിക്കുന്നതിന് വലിയ മാറ്റങ്ങളാണ് പുതിയ നിയമ പരിഷ്‌കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് യാത്രാനുമതി ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിനും കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകിയിട്ടുണ്ട്.  ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എംവി ശ്രേയാംസ് കുമാർ, ഡോ. വി ശിവദാസൻ, കെ സോമപ്രസാദ്, എഎം ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവരാണ് യാത്രാനുമതി ആവശ്യപ്പെട്ടത്.

Read also : 5 ലക്ഷത്തോളം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE