ലോകായുക്‌ത വിധിക്കെതിരെ ജലീൽ കോടതിയിൽ പോയാൽ കേസിൽ കക്ഷി ചേരും; ഫിറോസ്

By Desk Reporter, Malabar News
pk-firoz aganist pv anvar
Ajwa Travels

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌തയുടെ വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. അതിനായി അഭിഭാഷകരെ കണ്ടിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാവാത്തത് ജനങ്ങളോടും നിയമ വ്യവസ്‌ഥയോടും ഭരണഘടനാ സ്‌ഥാപനത്തോടുമുള്ള വെല്ലുവിളിയാണ്. മന്ത്രി സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നത് ലോകായുക്‌തയുടെ വിധി പ്രസ്‌താവത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്വജനപക്ഷപാതം നടത്തി, യോഗ്യതയില്‍ ഇളവ് വരുത്തി എന്നീ കാര്യങ്ങളൊക്കെ തെളിഞ്ഞതാണെന്നും ഫിറോസ് പറഞ്ഞു.

മന്ത്രി സ്‌ഥാനത്ത്‌ നിന്ന് ജലീലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടിട്ടും അതില്‍ തീരുമാനം എടുക്കാന്‍ തയ്യാറല്ല. കേവലം ഒരു പരാമര്‍ശത്തിന്റെ പേരില്‍ പോലും രാജി വച്ച മന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Also Read:  പോസ്‌റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE