ഐഎഫ്‌എഫ്‌കെ; പാലക്കാട് മേഖലാ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

By News Desk, Malabar News
iffk 2021
Ajwa Travels

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതിനിധികള്‍, ടിവി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് അവസാന ഘട്ടത്തിലെത്തിയത്.

registration.iffk.in എന്ന വെബ്സൈറ്റിലാണ് പ്രതിനിധികള്‍ രജിസ്‌റ്റർ ചെയ്യേണ്ടത്. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്‌ട്രേഷനായി ഏതെങ്കിലും ഒരു വിഭാഗം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് മാറ്റങ്ങള്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലോ 8137990815 / 8304881172 നമ്പറുകളിലോ ബന്ധപ്പെടാം. മൊത്തം 1500 പാസുകളാവും അനുവദിക്കുക.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന മേളയിൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ പാസ് വിതരണം ചെയ്യുവെന്നും അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.

മാർച്ച് 1 മുതൽ 5 വരെയാണ് പാലക്കാട് മേഖലയിൽ മേള നടക്കുക. അതേസമയം, മേളയുടെ ഡെലിഗേറ്റ് സെല്‍ ഉൽഘാടനം ഇന്ന് നടന്നു. മുഖ്യവേദിയായ പ്രിയ-പ്രിയദര്‍ശിനി- പ്രിയതമ കോമ്പൗണ്ടില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോളാണ് ഉൽഘാടനം നിർവഹിച്ചത്.

Also Read: വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE