കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി

By News Desk, Malabar News
KPAC Lalitha Hospitalised
Ajwa Travels

കോഴിക്കോട്: ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ സിദ്ധാർഥ്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.

“‘അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രാർഥനകൾക്കും കരുതലിനും സ്‌നേഹത്തിനും നന്ദി”; സിദ്ധാർഥ് കുറിച്ചു.

നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് കെപിഎസി ലളിത. കരൾ സംബന്ധമായ അസുഖമാണെന്നാണ് വിവരം. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ചികിൽസക്കായി കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Also Read: ‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE