പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്‌ഥാനാർഥിയാകും

By News Desk, Malabar News
CPM Central Committee meeting
Representational Image
Ajwa Travels

മലപ്പുറം: പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്‌ഥാനാർഥിയാകും. സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ, ഈ ആവശ്യങ്ങൾ ജില്ലാ കമ്മിറ്റി തള്ളുകയും സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിക്കുകയും ആയിരുന്നു. അതേസമയം, ഏറനാട് മണ്ഡലത്തിൽ യു ഷറഫലിക്ക് വിജയസാധ്യത കുറവാണെന്ന് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായങ്ങൾ ഉയർന്നു. പകരം കെടി അബ്‌ദു റഹിമാനെ പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

Also Read: സികെ ജാനു തിരികെ എൻഡിഎയിലേക്ക്; പ്രഖ്യാപനം വിജയയാത്രയുടെ സമാപന വേദിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE