ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ

By Staff Reporter, Malabar News
E LEARNING
Representational Image
Ajwa Travels

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴിലുള്ള കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ്‌ നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്‌ഥാനതല ഉൽഘാടനം ശനിയാഴ്‌ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ്‌ അധിഷ്‌ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു കോടി ജനങ്ങൾക്ക്‌ ഇന്റർനെറ്റ്‌ സാധ്യത, സൈബർ നിയമങ്ങൾ, സുരക്ഷ, ഓൺലൈൻ ബാങ്കിങ്‌, ഓൺലൈൻ വിപണനം എന്നിവയെക്കുറിച്ച്‌ അവബോധം നൽകും.

കേന്ദ്ര, സംസ്‌ഥാന, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മൽസര പരീക്ഷകളിൽ വിജയം കരസ്‌ഥമാക്കാൻ പരിശീലനം നൽകുന്ന പദ്ധതിയാണ്‌ വിജയവീഥി. പഞ്ചായത്തിൽ ഒന്നും മുനിസിപ്പാലിറ്റിയിൽ രണ്ടും കോർപറേഷനുകളിൽ മൂന്നും വിജയവീഥി പഠനകേന്ദ്രങ്ങളാണ് ഉണ്ടാവുക.

പകൽ 11.30ന്‌ നഗരസഭ സിഡിഎസ്‌ ഹാളിൽ വ്യവസായമന്ത്രി ഇ പി ജയരാജൻ ഇരു പദ്ധതികളും ഉൽഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അനിതാ വേണു അധ്യക്ഷയാകും. റിയാബ്‌ സെക്രട്ടറി കെ പത്‌മകുമാർ പദ്ധതിയെ കുറിച്ച് വിശദീകരിക്കും. റൂട്രോണിക്‌സ്‌ എംഡി എസ്‌ സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും.

Read Also: ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE