ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കിഫ്‌ബിയാണ് കേരളത്തിന് ഏറ്റവും അധികം ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കിഫ്‌ബി ഇ ശ്രീധരനുള്ള മറുപടി കുറിപ്പ് പുറത്തുവിട്ടത്.

കിഫ്‌ബി കടംവാങ്ങിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇങ്ങനെ കടംവാങ്ങി തൽക്കാലം പണിയെടുക്കാം എങ്കിലും ആ കടം ആര് വീട്ടുമെന്നായിരുന്നു ശ്രീധരന്റെ ചോദ്യം. ഓരോ കേരളീയന്റേയും തലയിലും 1.2 ലക്ഷം കടമാണ് ഇന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടിയുമായാണ് കിഫ്‌ബി രംഗത്ത് എത്തിയത്.

കേന്ദ്ര സർക്കാരും റിസർവ് ബാങ്കും നിശ്‌ചയിച്ച പരിധികൾ മറികടന്നുള്ള കടമെടുപ്പാണ് കിഫ്‌ബി നടത്തുന്നതെന്ന് ഇ ശ്രീധരനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമായിരുന്നുവെന്ന് കിഫ്‌ബി പറഞ്ഞു. കിഫ്‌ബി ആക്‌ട് അനുസരിച്ച് കിഫ്‌ബിയുടെ ഉദ്ദേശ ലക്ഷ്യമെന്തെന്നും എങ്ങനെയാണ് കിഫ്‌ബി പ്രവർത്തിക്കുന്നതെന്നും മനസിലാക്കാതെയുള്ള ആരോപണം മാത്രമാണിതെന്ന് കിഫ്‌ബി മറുപടിയിൽ പറയുന്നു.

ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറും ആയ ‘മെട്രോമാൻ’ ശ്രീ ഇ.ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ…

Posted by Kerala Infrastructure Investment Fund Board on Friday, February 19, 2021

ഈ രാജ്യത്ത് ഈ മേഖലയിൽ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് കിഫ്‌ബി കടമെടുക്കുന്നതെന്നും മറുപടിയിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also: പ്രസംഗം വളച്ചൊടിച്ചു, ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമം; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE