ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 338 കോടി രൂപയുടെ വാക്‌സിൻ

By Staff Reporter, Malabar News
covid vaccine india
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വാക്‌സിൻ ആവശ്യകതക്കാണ് പ്രഥമ പരിഗണനയെന്നും ഇതിനെ അടിസ്‌ഥാനമാക്കിയാണ് സൗഹൃദ രാഷ്‌ട്രങ്ങൾക്ക് വാക്‌സിൻ നൽകുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

ജനുവരി മുതലാണ് വാക്‌സിൻ കയറ്റുമതി ആരംഭിച്ചത്. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിൻ ഡോസുകൾ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകൾ വാണിജ്യ അടിസ്‌ഥാനത്തിലും കയറ്റുമതി ചെയ്‌തു. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്‌സിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.

Read Also: കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE