കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന കാമ്പയിന്‍-12ൽ ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് പന്ത്രണ്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിനാണ് ഇത്.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. കോഴിക്കോട് മേരിക്കുന്ന് ചിന്നുവീടിലെ പികെ സന്ദീപിന്റെ വീടാണ് മന്ത്രി സന്ദര്‍ശിച്ചത്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ ടിവി അനുപമ എന്നിവരും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബോധവൽക്കരണം നടത്തി.

മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായ കാമ്പയിന്‍-12 ജനുവരി 12ന് ഉച്ചക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഉൽഘാടനം നിര്‍വഹിച്ചത്. ഈ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫെബ്രുവരി 12ന് അനീമിയ ബോധവൽക്കരണത്തിന്റെ മാസ് കാമ്പയിന്‍ നടത്തിയത്.

12 എന്ന സംഖ്യയില്‍ അവസാനിക്കുന്ന വീട്ടുനമ്പര്‍ അല്ലെങ്കില്‍ റസിഡന്റ് അസോസിയേഷന്‍ നമ്പരുള്ള വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അനീമിയ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിന് സാധിക്കുന്നതാണെന്ന് മന്ത്രി വ്യക്‌തമാക്കി.

അങ്കണവാടി വര്‍ക്കര്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ വരെ കാമ്പയിനില്‍ പങ്കാളികളായി. 33,115 അങ്കണവാടി ജീവനക്കാര്‍ 3 വീടുകള്‍ വീതവും, 2600 സൂപ്പര്‍ വൈസര്‍മാര്‍ 2 വീട് വീതവും, 258 സിഡിപിഒമാര്‍, 14 പ്രോഗ്രാം ഓഫീസര്‍മാര്‍, 14 ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ ഓരോ വീട് വീതവുമാണ് സന്ദര്‍ശനം നടത്തി ബോധവൽക്കരണം നടത്തിയത്.

Also Read: സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കി; പി തിലോത്തമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE