കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പട’യുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ‘സഖാവ് കണ്ണന്‍ മുണ്ടൂര്‍’ എന്ന കഥാപാത്രത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. കുഞ്ചാക്കോ ബോബനാണ് പോസ്‌റ്റര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെഎം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’. വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ഫെബ്രുവരി 11നാണ് പ്രദര്‍ശനത്തിനെത്തും.
View this post on Instagram
ചിത്രത്തിൽ ‘ബാലു കല്ലൂര്‍’ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ‘അരവിന്ദന്‍ മണ്ണൂരാ’യി ജോജു ജോര്‍ജും ‘രാകേഷ് കാഞ്ഞങ്ങാടാ’യി കുഞ്ചാക്കോ ബോബനും എത്തുന്നു.
ഇ 4 എന്റര്‍ടെയ്ന്‍മെൻസും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിർമിക്കുന്ന ‘പട’ 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കഴിവെക്കുകയും ചെയ്‌ത ഒരു സംഭവമാണ് ചര്‍ച്ച ചെയ്യുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്‌ദ സംവിധാനവും നിര്‍വഹിക്കുന്നു.
Most Read: അണ്ടർ-19 ലോകകപ്പ് ഫൈനൽ; അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും