കൂടുതൽ വ്യവസായങ്ങൾ കേരളത്തിലേക്ക് വരണം; എംഎ യൂസഫലി

By Staff Reporter, Malabar News
MA Yousuf Ali
MA Yousuf Ali
Ajwa Travels

കൊച്ചി: കേരളത്തിലെ സാഹചര്യങ്ങൾ മനസിലാക്കിയെത്തിയാൽ ഇവിടെ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള ബിസിനസ് മീറ്റ് ഉൽഘാടനം ചെയ്യുകയായിരുന്നു യൂസഫലി.

ബുദ്ധിമുട്ടുകളെ ധീരമായി നേരിട്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി മലയാളികള്‍ മുന്നോട്ടുവരണം. ലോകത്തിന്റെ എല്ലാ കോണിലും കച്ചവടം ചെയ്‌തിട്ടുണ്ട്. ഒരോ സ്‌ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതു മനസിലാക്കി, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നു വ്യവസായം ചെയ്‌താൽ തീർച്ചയായും വിജയിക്കും.

വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്‌ഥലങ്ങളിലൊന്നാണു കേരളം. അതു മുന്‍കൂട്ടി കണ്ട് കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടിയും വരും തലമുറയുടെ ശോഭനമായ ഭാവിക്കും വേണ്ടിയും ഇവിടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ തയ്യാറാകണം; എംഎ യൂസഫലി വ്യക്‌തമാക്കി.

Read Also: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE