ഭർത്താവിന്റെ സിനിമയിൽ നായികയായി ഉർവശി; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

സ്‌ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്‌ചകൾ അവതരിപ്പിക്കുന്ന ഒരു സ്‌ത്രീപക്ഷ സിനിമയാണ് എൽ. ജഗദമ്മ: ഏഴാം ക്ളാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്.

By Trainee Reporter, Malabar News
new movie
Ajwa Travels

‘ഉള്ളൊഴുക്കി’ന്റെ മികച്ച വിജയത്തിന് പിന്നാലെ സ്‌ത്രീപക്ഷ സിനിമയുമായി ഉർവശി വീണ്ടും. ഭർത്താവ് ശിവപ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ആദ്യമായാണ് ഉർവശി നായികയായി എത്തുന്നത്. പാൻ പഞ്ചായത്ത് ചിത്രം ‘എൽ. ജഗദമ്മ: ഏഴാം ക്ളാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്’ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസായി.

ശിവപ്രസാദ് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ആണ് ഉർവശി അവതരിപ്പിക്കുന്നത്. എവർസ്‌റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിങ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസായിരുന്നു.

സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കഥാപാത്രവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്‌ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്‌ചകൾ അവതരിപ്പിക്കുന്ന ഒരു സ്‌ത്രീപക്ഷ സിനിമയാണ് എൽ. ജഗദമ്മ: ഏഴാം ക്ളാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്. നർമത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുളളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ, കിഷോർ, നോബി, വികെ ബൈജു, പിആർ പ്രദീപ്, അഭയ്, വികെ വിജയകൃഷ്‌ണൻ, ലിൻ സുരേഷ്, രശ്‌മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്‌, അഞ്‌ജലി സത്യനാഥ്‌, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിങ്- ഷൈജൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോ. ഡയറക്‌ടർ- റെജിവാൻ അബ്‌ദുൽ ബഷീർ, കലാസംവിധാനം- രാജേഷ് മേനോൻ, കോസ്‌റ്റ്യൂം- കുമാർ എടപ്പാൾ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ്- ശ്രീക്കുട്ടൻ ധനേശൻ, സ്‌റ്റിൽസ്- നന്ദു ഗോപാലകൃഷ്‌ണൻ, പിആർഒ- എഎസ് ദിനേശ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE