ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രം ‘ജോജി’ ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പ്രൊമോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.’
‘ജോജി’ എന്ന കഥാപാത്രത്തിലൂടെ ഉള്ള ഒരു യാത്രയാകും സിനിമയെന്നാണ് ഇതിനകം വന്ന ട്രെയ്‌ലറും പ്രൊമോകളും വ്യക്‌തമാക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലൂടെയെല്ലാം കടന്നുപോകുന്ന സിനിമയാകും ‘ജോജി’ എന്നാണ് പുതിയ പ്രൊമോയും സൂചന നൽകുന്നത്. കോവിഡാനന്തര കാലഘട്ടമാണ് സിനിമയിലെ പശ്‌ചാത്തലം.
ഭാവന സ്‌റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ളാസ് ഹീറോ എന്നീ ബാനറുകൾക്ക് കീഴിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. വില്യം ഷേക്‌സ്‌പിയറിന്റെ വിഖ്യാത നാടകമായ ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ദേശിയ അവാര്‍ഡ് ജേതാവ് കൂടിയായ ശ്യാം പുഷ്‌കരൻ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷമ്മി തിലകന്‍, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദ് ആണ്. കിരണ്‍ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റർ.
Read Also: കാര്‍ത്തിക്കുവേണ്ടി ഗാനമാലപിച്ച് ചിമ്പു; ‘സുല്‍ത്താനി’ലെ പ്രണയ ഗാനമിതാ