കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്‌ത ചിത്രം ‘സുല്‍ത്താനി’ലെ പുതിയ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കുന്നു. കാര്‍ത്തിക്ക് വേണ്ടി നടന്‍ ചിമ്പു ആലപിച്ച ഈ പ്രണയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാര്‍ത്തിയും രശ്‌മിക മന്ദാനയും അഭിനയിച്ചിരിക്കുന്ന ഗാനം മെര്‍വിന്‍ സോളമനൊപ്പമാണ് ചിമ്പു ആലപിച്ചിരിക്കുന്നത്.
രശ്‌മിക മന്ദാന തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. എസ്ആര്‍ പ്രഭുവിന്റെ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിൽ നെപ്പോളിയന്‍, ലാല്‍, കെജിഎഫിലൂടെ ശ്രദ്ധേയനായ രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മലയാളികളുടെ പ്രിയ താരം ലാലിനൊപ്പം അഭിനിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തി പങ്കുവെച്ചിരുന്നു. ‘സുല്‍ത്താനി’ല്‍ ആദ്യാവസാനം വരെ ലാല്‍ സാര്‍ തന്നോടൊപ്പമുണ്ടെന്നും തന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെതെന്നും കാര്‍ത്തി പറഞ്ഞിരുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ഹിറ്റ് ചിത്രം കൈതിക്ക് ശേഷം റിലീസ് ചെയ്യുന്ന കാര്‍ത്തി ചിത്രം കൂടിയാണ് ‘സുല്‍ത്താന്‍’. ഏപ്രില്‍ രണ്ടിനാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.
Read Also: ‘ഓരോ മീറ്റിങ്ങിലും മോദി എന്നെ അപമാനിക്കാറുണ്ട്’; ആരോപണവുമായി മമത