മാദ്ധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസ്; 7 പ്രതികള്‍ അറസ്റ്റില്‍

By Team Member, Malabar News
Malabarnews_journalist attacked
Representational image
Ajwa Travels

തൊടുപുഴ : കഴിഞ്ഞ തിരുവോണദിവസം തൊടുപുഴയില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട കേസില്‍ 7 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കരിമണ്ണൂര്‍ സ്വദേശികളാണ്. ബിപിന്‍, അജി, ഷെമന്റോ,ശ്യാം, ഷാജി, ഫ്ളമെന്റ് എന്നിവരാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാം 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

തിരുവോണദിവസം രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് ജനയുഗം ലേഖകന്‍ ജോമോന്‍ സേവ്യര്‍ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ തലക്കും മുഖത്തും പരിക്കേറ്റിരുന്നു. അക്രമ സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ 5 പേരെ ഇനിയും കണ്ടെത്താനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE