കലാ ചരിത്രകാരി കപിലാ വത്സായന്‍ വിട വാങ്ങി

By News Desk, Malabar News
kapila vatsayan passes away
Kapila Vatsyayan
Ajwa Travels

ന്യൂഡല്‍ഹി: പ്രമുഖ കലാ ചരിത്രകാരി കപിലാ വത്സായന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഡല്‍ഹിയിലെ ഗുല്‍മോഹര്‍ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്.

മുന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിന്റെ (ഐഐസി) ലൈഫ് ടൈം ട്രസ്റ്റിയും ആയിരുന്നു ഡോ. വത്സായന്‍. ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായിരുന്നു. പതിറ്റാണ്ടുകളായി സാംസ്‌കാരിക ഗവേഷണത്തിന്റെ മാതാവായി ഡോ.വത്സായനെ കണക്കാക്കപ്പെടുന്നു. കലാവിദ്യാര്‍ത്ഥികള്‍ മാതൃകയാക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു.

കപിലാ വത്സായന്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ കലാ വൈവിധ്യങ്ങളെ കുറിച്ച് അഗാധമായ പഠനത്തിന് ശേഷം ‘ദി ആര്‍ട്‌സ് ഓഫ് കേരളാ ക്ഷേത്രം’ എന്ന പുസ്തകം എഴുതിയിരുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില്‍ നടക്കും. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുളളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE