കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കില്ല; വെല്ലുവിളിച്ച് ബിജെപി നേതാവ്

By Syndicated , Malabar News
Basanagouda Patil Yatnal
Ajwa Travels

ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ബിജെപി നേതാവ് രംഗത്ത്. എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലാണ് ഗണേശ ചതുര്‍ഥി ദിനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്‍ത്രീയവും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വെക്കുന്നതുമാണെന്ന് എംഎൽഎ ആരോപിച്ചു.

‘ഇവിടെ ഡെപ്യൂട്ടി കമ്മീഷണറും എസ്‌പിയുമുണ്ട്. ഞാൻ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും കൂടിപ്പോയാല്‍ നിങ്ങള്‍ വെടിവെച്ചു കൊല്ലുമായിരിക്കും. ഞാന്‍ മരിക്കാന്‍ തയ്യാറാണ്. നല്ല കാര്യം ചെയ്‌താണ് മരിച്ചതെന്ന സന്തോഷമുണ്ടാകും’- കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉദ്യോഗസ്‌ഥ യോഗത്തിൽ യത്‌നാല്‍ പറഞ്ഞു.

ഗണേശോൽസവത്തിനും വിജയപുരയിലെ മറ്റു ഹിന്ദുമത ആഘോഷങ്ങള്‍ക്കുമായി കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും യത്‌നാല്‍ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പതിനായിരങ്ങളെ സംഘടിപ്പിച്ച് പരിപാടികൾ നടത്താൻ മറ്റുള്ളവർക്ക് അനുവാദം നൽകുന്നുവെന്നും എന്നാൽ ഹിന്ദു ആഘോഷങ്ങളുടെ കാര്യം വരുമ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നുവെന്ന് യത്‌നാൽ ആരോപിച്ചു.

Read also: ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE