കാസർഗോട്ടെ ആദ്യ ചാർജിങ് സ്‌റ്റേഷൻ; ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: വൈദ്യുതി വാഹനങ്ങൾക്കുള്ള കെഎസ്‌ഇബിയുടെ ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. പൊതുസ്‌ഥലങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്കായി ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കുന്നതിനുള്ള അനെർട്ടിന്റെ പദ്ധതി പ്രകാരം നീലേശ്വരം പടന്നക്കാട്ടെ അമിനിറ്റി സെന്ററിൽ ഒരു സ്‌റ്റേഷൻ സ്‌ഥാപിച്ചിട്ടുണ്ടെന്നും എകെഎം അഷ്‌റഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ഇതും ഉടൻ പ്രവർത്തനം ആരംഭിക്കും.

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ മാവുങ്കാൽ കെഎസ്‌ഇബി സബ് സ്‌റ്റേഷനോട് ചേർന്നാണ് ചാർജിങ് സ്‌റ്റേഷൻ നിർമിച്ചിട്ടുള്ളത്. ഇവിടെ നിന്ന് 4 വാഹനങ്ങൾക്ക് ഒരേ സമയം ചാർജ് ചെയ്യാം. ഫാസ്‌റ്റ് ചാർജിങ് പോയിന്റുകൾ ആയതിനാൽ ഒരു മണിക്കൂറിൽ താഴെ മതി വാഹനം ചാർജ് ചെയ്യാൻ.

Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE