തിരുവനന്തപുരം: ലക്ഷദ്വീപിന് പിന്തുണ ആവശ്യപ്പെട്ട് കവരത്തി വില്ലേജ് പഞ്ചായത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കത്തു നല്കി. തുടര്‍ സമരങ്ങളില്‍ ഒപ്പം ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതുവരെ വരെ പിന്തുണ പ്രതീക്ഷിക്കുന്നതായും കവരത്തി പഞ്ചായത്ത് പ്രസിഡണ്ടിന്റെ കത്തില്‍ പറയുന്നു. ലക്ഷദ്വീപിന് പ്രശ്നം ഉണ്ടെന്ന് തോന്നിയപ്പോള്‍ ഒപ്പം നിന്നതിനും കത്തില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം ദ്വീപില്‍ ഇന്റര്‍നെറ്റിന് സ്പീഡ് കുറയുന്നതായി വ്യാപകപരാതി ഉയര്‍ന്നിട്ടുണ്ട്. 2ജി നെറ്റ്വര്‍ക്ക് സേവനം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് ആക്ഷേപം.
Malabar News: കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട