കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട

By Desk Reporter, Malabar News
Ajwa Travels

വയനാട്: കഴിഞ്ഞ ദിവസം കുറുമ്പാലക്കോട്ട മലയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ഭീതി വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ഗർത്തം രൂപപ്പെട്ടതെന്നും ഭീതിക്ക് പകരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയാണ് വേണ്ടതെന്നും അധികൃതർ പറഞ്ഞു. മരങ്ങൾ മുറിച്ചു മാറ്റാതെയും മുളകൾ വച്ചു പിടിപ്പിച്ചുമുള്ള മുൻകരുതലുകളാണ് ഇതിനെ നേരിടാൻ ആവശ്യം.

കള്ളാംതോട് കാക്കശ്ശേരി ചന്ദ്രശേഖരന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ടായ പ്രദേശമാണ് ഇത്. 2 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് അഗാധ ഗർത്തം രൂപപ്പെട്ടത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിരുന്നു. സംഭവമറിഞ്ഞ് കളക്‌ടർ ഡോ. അദീല അബ്‌ദുല്ല അടക്കമുള്ളവർ സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ഇതിന് പിന്നാലെ മുൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺസൽറ്റന്റുമായ പിയു ദാസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്‌ദുറഹ്‌മാൻ അടക്കമുള്ളവർ ഗർത്തം രൂപപ്പെട്ട സ്‌ഥലത്ത് എത്തി പരിശോധന നടത്തി. ഗർത്തം കണ്ടെത്തിയ സ്‌ഥലത്തും ഗർത്തത്തിനുള്ളിലും ഇറങ്ങിയ പരിശോധനാ സംഘം ആഴം ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ഗർത്തം രൂപപ്പെട്ടത് സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം മൂലമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പരിശോധനാ സംഘം വ്യക്‌തമാക്കി.

“പല കാരണങ്ങൾ കൊണ്ട് സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ഉണ്ടാകാം. ദ്രവിച്ച് തീർന്ന മരക്കുറ്റിയിലൂടെയോ മരം ഉണ്ടായിരുന്ന സ്‌ഥലത്തോ ശക്‌തമായ മഴയിൽ വെള്ളമിറങ്ങിയാണ് പ്രധാനമായും ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ‘ഭൂമിയുടെ കാൻസർ’ എന്നും അറിയപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ഒരു ഭാഗത്ത് വർധിച്ചു വരികയാണെങ്കിൽ മാത്രമേ പ്രദേശവാസികളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുള്ളൂ. ഇത്തരം സ്‌ഥലങ്ങളിൽ ധാരാളം മുളകൾ വച്ചുപിടിപ്പിച്ചാൽ പരിഹാരം കാണാൻ കഴിയും. നിലവിൽ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഭയപ്പെടേണ്ട കാര്യമില്ല,”- ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺസൽറ്റന്റ് പിയു ദാസ് പറഞ്ഞു.

Malabar News:  വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE