മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ വിധിക്ക് സ്‌റ്റേ

സംസ്‌ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസയച്ചു. വരും ദിവസങ്ങളിൽ ഹൈക്കോടതി കേസിൽ വാദം കേൾക്കും.

By Senior Reporter, Malabar News
k-surendran-Kodakara case
കെ സുരേന്ദ്രൻ
Ajwa Travels

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സംസ്‌ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസയച്ചു. വരും ദിവസങ്ങളിൽ ഹൈക്കോടതി കേസിൽ വാദം കേൾക്കും.

കെ സുരേന്ദ്രൻ അടക്കം ആറ് പേരെയാണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്‌തരാക്കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന്റെ അന്തിമ റിപ്പോർട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നാലെ, കേസിൽ സിപിഎം-ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്.

തിരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരുവർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് സിആർപിസി വ്യവസ്‌ഥ ചെയ്യുന്നതെങ്കിലും 2021 മാർച്ച് 21ന് നടന്ന സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് 2023 ഒക്‌ടോബർ ഒന്നിനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചതായാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരുന്നത്.

കെ സുന്ദരയയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ ഫോണും കോഴ നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. സുരേന്ദ്രന് പുറമെ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽസുരേഷ് നായിക്, ബിജെപി സംസ്‌ഥാന സമിതി അംഗം വി മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികളായി കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ, പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽകുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്‌ചകൾ വിധിപ്പകർപ്പിൽ അക്കമിട്ട് വ്യക്‌തമാക്കിയിരുന്നു.

പരമാവധി ഒരുവർഷത്തെ തടവ് ശിക്ഷയുള്ള ഒരു കുറ്റത്തിൽ ഒരു വർഷത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രോസിക്യൂഷനും പാലിച്ചില്ല. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്‌റ്റർ ചെയ്‌തത്‌ തന്നെ സംഭവം നടന്ന് 78 ദിവസങ്ങൾക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനായി സുന്ദരയെ തട്ടിക്കൊണ്ടു പോയതിന്റെയും തടവിൽ പാർപ്പിച്ചതിന്റെയും വിവരങ്ങളും പണവും ഫോണുമടക്കമുള്ള പാരിതോഷികങ്ങൾ നൽകിയതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാൽ, ഇതൊന്നും യഥാവിധം കോടതിയെ ബോധ്യപ്പെടുത്താനായില്ല. ഇതോടെയാണ്, പ്രതികളെ കുറ്റവിമുക്‌തരാക്കി കാസർഗോഡ് ജില്ലാ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE